സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 15 ഫെബ്രുവരി 2022 (09:02 IST)
മാട്രിമോണിയല്‍ സൈറ്റിലൂടെ സര്‍ക്കാര്‍ ജീവനക്കാരനെന്ന് പറഞ്ഞ് 54കാരന്‍ വിവാഹം കഴിച്ചത് 14 സ്ത്രീകളെ. ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിലാണ് സംഭവം. ഇയാള്‍ രാജ്യത്തുടനീളം ഇത്തരം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. രമേശ് ചന്ദ്ര സ്വിന്‍ എന്നാണ് പ്രതിയുടെ പേര്. ബിദു പ്രകാശ് സ്വിന്‍ എന്നും രമണി രാജന്‍ സ്വിന്‍ എന്നും ഇയാള്‍ക്ക് പേരുണ്ട്. ന്യൂഡല്‍ഹിയിലെ സ്‌കൂള്‍ ടീച്ചര്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ ഇയാള്‍ അറസ്റ്റിലായത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെന്നുപറഞ്ഞായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്. ഇത് അധ്യാപിക തിരിച്ചറിയുകയും പരാതിപ്പെടുകയുമായിരുന്നു.
ഇതേ ജോലിക്കാര്യം പറഞ്ഞ് ഇയാള്‍ 14 സ്ത്രീകളെ വിവാഹം കഴിച്ചെന്നാണ് പൊലീസ് പറയുന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന മധ്യവയസ്‌കരായ സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യമിടുന്നത്. അധ്യാപകരും ഡോക്ടര്‍മാരും അഭിഭാഷകരുമെല്ലാം ഇയാളുടെ ഇരയായിട്ടുണ്ട്. കൂടുതല്‍ പേരും ഒഡീഷയ്ക്ക് പുറത്തുള്ളവരാണെന്നും പൊലീസ് പറയുന്നു.