‘ലോക്സഭ തെരഞ്ഞെടുപ്പില്‍ തോല്‍‌വി പ്രതീക്ഷിച്ചിരുന്നു’

ന്യൂഡല്‍ഹി| Last Modified ശനി, 24 മെയ് 2014 (15:52 IST)
ലോക്‍സഭ തെരഞ്ഞെടുപ്പില്‍ തോല്‍വി പ്രതീക്ഷിച്ചിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ കെ ആന്റണി. എന്നാല്‍ ഇത്ര കനത്ത തോല്‍‌വി പ്രതീക്ഷിച്ചിരുന്നില്ല. തോല്‍‌വിയുടെ പേരില്‍ രാഹുലിനെ കുറ്റപ്പെടുത്തരുത്. ഉണ്ടായത് കൂട്ടായ തോല്‍‌വിയാണ്. ആരെയും ഒറ്റപ്പെടുത്തി കുറ്റപ്പെടുത്തേണ്ടതില്ലെന്നും ഏ കെ ആന്റണി പറഞ്ഞു.

സോണിയയുടെയും രാഹുലിന്റെയും നേതൃത്വത്തില്‍ തന്നെ കോണ്‍ഗ്രസ് തിരിച്ചു വരും. ദേശീയതലത്തില്‍ തിരിച്ചടി നേടിയപ്പോള്‍ കേരളത്തിലുണ്ടായ വിജയം ശ്രദ്ധേയമായി. ഇന്ത്യയിലെ തന്നെ മികച്ച സര്‍ക്കാരുകളിലൊന്നാണ് കേരളത്തിലേത്.

മോഡിയുടെ വിജയം നിസാരമായി കാണുന്നില്ല. ക്രിയാത്മക പ്രതിപക്ഷമായി കോണ്‍ഗ്രസ് തുടരും. കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും ആന്റണി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :