1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Elephant kills man near Coimbatore

പാർക്കിൽ സംസാരിച്ചിരിക്കവേ യുവാവിനെ കാട്ടാന ചവിട്ടികൊന്നു; ദാരുണാന്ത്യം

നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ പ്രേം കാർത്തിക്കാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.

Elephant
പാർക്കിൽ സുഹൃത്തുമായി സംസാരിച്ചിരിക്കവേ യുവാവിനെ കാട്ടാന ചവട്ടിക്കൊന്നു. തമിഴ്നാട് തോപ്പംപടിയിലെ ഗണപതി പാർക്കിന് സമീപത്തായിരുന്നു ദാരുണസംഭവം നടന്നത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ പ്രേം കാർത്തിക്കാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്. 
 
സുഹൃത്തിനൊപ്പം സംസാരിച്ചുകൊണ്ടിരിക്കവേ ആന തൊട്ടു പിന്നിൽ നിൽക്കുന്നത് ഇരുവരും ശ്രദ്ധിച്ചിരുന്നില്ല. പ്രേം കാർത്തികിനെ തുമ്പികൈ കൊണ്ട് എടുത്ത് നിലത്തിട്ട് ചവിട്ടി കൊല്ലുകയായിരുന്നു. ഈ സമയം വിഘ്‌നേഷ് ഓടി രക്ഷപെട്ടു. പിന്നീട് അധികൃതരെത്തിയാണ് മൃതദേഹം മെഡിക്കൽ കോളെജിലെക്ക് മാറ്റിയത്. 
അടുത്ത ലേഖനം
രോഗം മൂർച്ഛിച്ചപ്പോൾ ഡോക്ടറേ കാണിക്കാതെ മന്ത്രവാദികൾക്ക് അരികിലെത്തിച്ചു; കണ്ണ് ചൂഴ്ന്നെടുത്തു, ദേഹത്ത് ശൂലം തറച്ചു: പെൺകുട്ടിക്ക് ദാരുണാന്ത്യം