രോഗം മൂർച്ഛിച്ചപ്പോൾ ഡോക്ടറെ കാണിക്കാതെ മന്ത്രവാദികൾക്ക് അരികിലെത്തിച്ചു; കണ്ണ് ചൂഴ്ന്നെടുത്തു, ദേഹത്ത് ശൂലം തറച്ചു: പെൺകുട്ടിക്ക് ദാരുണാന്ത്യം

Last Updated: ബുധന്‍, 21 ഓഗസ്റ്റ് 2019 (14:25 IST)
പ്രേതബാധയുണ്ടെന്ന് വീട്ടുകാർ പറഞ്ഞതിനെ തുടർന്നുള്ള മന്ത്രവാദത്തിനിടെ പെൺകുട്ടി കൊല്ലപ്പെട്ടു. ജാര്‍ഗണ്ഡിലെ ഗര്‍വയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊന്തിര ഗ്രാമത്തിലെ രുധ്നിയെന്ന പെണ്‍കുട്ടിയാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി അസുഖം ബാധിച്ച പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം മന്ത്രവാദികളുടെ അടുത്ത് എത്തിക്കുകയായിരുന്നു ബന്ധുക്കള്‍. ആലം ദേവി, സത്യേന്ദ്ര ഒറാന്‍ എന്നീ ദമ്പതിമാരാണ് യുവതിയെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്.

യുവതിയുടെ ദേഹത്ത് പിശാച് കയറിക്കൂടിയെന്നും അതിനെ ഒഴിപ്പിക്കണമെന്നും പറഞ്ഞ് ശൂലമുപയോഗിച്ച് പെണ്‍കുട്ടിയെ മുറിവേല്‍പ്പിക്കുകയും കണ്ണ് ചൂഴ്ന്നെടുക്കുകയുമായിരുന്നു. ഇതിന് പിന്നാലെ രക്തം വാർന്ന് പെണ്‍കുട്ടി കൊല്ലപ്പെടുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :