മോഹന്‍‌ലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ്: ഇടപെടലുമായി ഹൈക്കോടതി

 mohanlal , elephant tusks , kerala , police , ആനക്കൊമ്പ് , പൊലീസ് , മോഹന്‍‌ലാല്‍ , കേസ്
കൊച്ചി| Last Modified ചൊവ്വ, 30 ജൂലൈ 2019 (18:14 IST)
നടന്‍ മോഹന്‍‌ലാല്‍ അനധികൃതമായി ആനക്കൊമ്പ് കൈവശം വെച്ച കേസിലെ റിപ്പോര്‍ട്ട് മൂന്ന് ആഴ്‌ചയ്‌ക്കുള്ളില്‍ പെരുമ്പാവൂർ ജു‍ഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നൽകാൻ ഹൈക്കോടതി അനുമതി.

മജിസ്റ്റേറ്റിനു കേസിൽ അന്തിമ തീരുമാനമെടുക്കാൻ ഉതകും വിധം റിപ്പോർട്ട് നൽകണം. നടപടികളുടെ ഫലം ഹൈക്കോടതിയെ അറിയിക്കാൻ കേസ് സെപ്റ്റംബർ രണ്ടിലേക്ക് മാറ്റിവച്ചു.

2012ല്‍ മോഹന്‍ലാലിന്റെ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ആനക്കൊമ്പ് കണ്ടെത്തിയിരുന്നു. നാലു ആനക്കൊമ്പുകളുടെയും ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിന് നല്‍കിയ വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്നതടക്കം ഉള്ള ആവശ്യങ്ങളുന്നയിച്ച് എറണാകുളം ഉദ്യോഗമണ്ഡല്‍ സ്വദേശി എ എ പൗലോസാണ് ഡിവിഷന്‍ബെഞ്ചിനെ സമീപിച്ചിരുന്നത്.

കേസില്‍ മതിയായ അന്വേഷണം നടത്താതെ നിയമവിരുദ്ധമായാണ് വനം വകുപ്പ് ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം നല്‍കിയതെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. ഉടമസ്ഥാവകാശം നല്‍കിയ നടപടി റദ്ദാക്കണമെന്നും ആനക്കൊമ്പ് സര്‍ക്കാറിലേക്ക് മുതല്‍കൂട്ടണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :