1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Earthquake Sikkim News

സിക്കിമില്‍ 4.3 തീവ്രതയില്‍ ഭൂചലനം; 24 മണിക്കൂറിനിടെ രണ്ടാമത്തേത്

Earthquake Sikkim News
സിക്കിമില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രതയില്‍ ഭൂചലനം. ഇന്ന് രാവിലെ 4.15ന് യോക്‌സോമിലാണ് ഭൂകമ്പമുണ്ടായത്. 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ ഭൂചലനമാണ്. ഞായറാഴ്ച വൈകുന്നേരം 4.18 മണിക്ക് റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അസാമിലെ നാഗോണില്‍ സംഭവിച്ചിരുന്നു. 
 
അതേസമയം ഗുജറാത്തിലെ സൂറത്തിലും ഭൂചലനം രേഖപ്പെടുത്തിയിരുന്നു. റിക്ടര്‍ സ്‌കെയില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇത്. 
അടുത്ത ലേഖനം
വീണ്ടും പറക്കുന്ന അജ്ഞാത വസ്തുവിനെ വെടിവച്ചിട്ട് അമേരിക്ക