സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 13 ഫെബ്രുവരി 2023 (08:26 IST)
വീണ്ടും പറക്കുന്ന അജ്ഞാത വസ്തുവിനെ വെടിവച്ചിട്ട് അമേരിക്ക. കഴിഞ്ഞ ദിവസം അലാസ്‌കയിലും കാനഡയിലും അജ്ഞാത വസ്തുവിനെ ആകാശത്ത് കണ്ടതിനെ തുടര്‍ന്ന് ആ പ്രദേശങ്ങളിലെ വ്യോമാതിര്‍ത്തി അമേരിക്ക അടക്കുകയായിരുന്നു. പിന്നാലെ വസ്തുവിനെ വെടിവെച്ചിടുകയായിരുന്നു. ശനിയാഴ്ചയാണ് ഈ വസ്തുവിന് ആദ്യമായി അമേരിക്കന്‍ റഡാറുകള്‍ കണ്ടെത്തുന്നത്.
എന്നാല്‍ ഈ വസ്തു 20000 അടി ഉയരത്തിലാണ് പറന്നിരുന്നു എന്നും ആളില്ലാ വാഹനം ആയിരുന്നു എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അമേരിക്കന്‍ വ്യോമസേനയും നാഷണല്‍ ഗാര്‍ഡും ചേര്‍ന്നാണ് വെടിവച്ചിട്ടത്.