സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 12 ഫെബ്രുവരി 2023 (10:30 IST)
ഇന്ന് ലോക ലൈംഗിക-പ്രത്യുല്‍പാദന ആരോഗ്യ അവബോധ ദിനം. ലൈംഗിക രോഗങ്ങളെ കുറിച്ച് ആളുകള്‍ പൊതുവെ തുറന്ന് സംസാരിക്കാറില്ല. പലര്‍ക്കും ലൈംഗികാരോഗ്യത്തെ കുറിച്ച് തെറ്റിദ്ധാരണകളും ഉണ്ട്. ലൈംഗിക ബന്ധത്തിലൂടെ പടരുന്ന നിരവധി രോഗങ്ങളുണ്ട്. ഇവയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയെന്നതാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രത്യേകിച്ചും കുട്ടികളില്‍ ലൈംഗികതയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കേണ്ട സാഹചര്യം ഇന്നത്തെ കാലത്തുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ അതിപ്രസരം കാരണം പല അപകടങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. ഇക്കാര്യത്തില്‍ രക്ഷകര്‍ത്താക്കള്‍ ബോധവാന്മാരാകണം.