നിങ്ങള്‍ ഒരിക്കലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 23 ഏപ്രില്‍ 2022 (13:30 IST)
ലോകത്തെ ഏറ്റവും പ്രശസ്തവും പ്രബലവുമായ സെര്‍ച്ച് എഞ്ചിനാണ് ഗൂഗിള്‍. എന്തിനുള്ള ഉത്തരം ഗൂഗിളില്‍ ഉണ്ടെന്നാണ് പറയുന്നത്. എന്നാല്‍ എല്ലാകാര്യങ്ങളും ഗൂഗിളിനോട് ചോദിക്കുന്നത് സുരക്ഷിതമാല്ല. അത്തരം ചിലകാര്യങ്ങളാണ് ഇനി പറയുന്നത്. ആദ്യമായി എങ്ങനെയാണ് ബോംബ് നിര്‍മിക്കുന്നതെന്ന് ഗൂഗിനോട് ചോദിക്കരുത്. ഇങ്ങനെ ചോദിച്ചാല്‍ ഗൂഗിളിന്റെ സുരക്ഷാ ഏജന്‍സി നിങ്ങളുടെ ഫോണിന്റെ ഐപി അഡ്രസ് ട്രാക്ക് ചെയ്യുകയും പിന്നാലെ നിങ്ങള്‍ ജയിലില്‍ പോകുകയും ചെയ്യും.

കുഞ്ഞിനെ അബോര്‍ഷന്‍ ചെയ്യുന്നതെങ്ങനെയെന്നും ഗൂഗിളിനോട് ചോദിക്കരുത്. അബോര്‍ഷന്‍ കുറ്റകരമാണ്. പ്രത്യേകിച്ച് ഇന്ത്യയില്‍. ഇങ്ങനെ സെര്‍ച്ച് ചെയ്താലും നിങ്ങള്‍ പ്രശ്‌നത്തിലാകും. മറ്റൊന്ന് ചൈല്‍ഡ് പോണോഗ്രഫിയാണ്. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം കുറ്റകരമാണ്. ഇത് സെര്‍ച്ച് ചെയ്താല്‍ പോക്‌സോ ആക്ട് പ്രകാരം നിങ്ങള്‍ ജയിലില്‍ പോകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :