കൊച്ചിയിലെ വെള്ളക്കെട്ടില്‍ വീണ് വീട്ടമ്മയുടെ രണ്ടുകാലുകളും ഒടിഞ്ഞു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 23 ഏപ്രില്‍ 2022 (12:06 IST)
കൊച്ചിയിലെ വെള്ളക്കെട്ടില്‍ വീണ് വീട്ടമ്മയുടെ രണ്ടുകാലുകളും ഒടിഞ്ഞു. കൊച്ചി മുളവുകാട് സ്വദേശി പ്രമീള പ്രകാശന്റെ കാലുകളാണ് ഒടിഞ്ഞത്. ഇവരുടെ ജോലി തയ്യലാണ്. അപകടം പറ്റിയതോടെ ഇവര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കാതെയായി. രണ്ടുമാസത്തെ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുള്ളത്. കൊച്ചിയിലുണ്ടാകുന്ന വെള്ളക്കെട്ടിനെതിരെ നേരത്തേ ഹൈക്കോടതി ഇടപ്പെട്ടിരുന്നു. ഇതേ റോഡില്‍ നിരവധികുഴികളാണ് ഉള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :