കഞ്ചാവ് വിൽപ്പന: ഒരു സ്ത്രീയും പുരുഷനും പിടിയിലായി

എ കെ ജെ അയ്യര്‍| Last Modified ശനി, 23 ഏപ്രില്‍ 2022 (13:12 IST)
അഞ്ചൽ : അഞ്ചൽ പ്രദേശങ്ങളിൽ കഞ്ചാവ് വിൽപ്പന നടത്തുന്നത് സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരു സ്ത്രീയും ഒരു പുരുഷനും പിടിയിലായി. നിഷ മൻസിലിൽ ഷാഹിദ (55), കുറവന്തേരി ജിഷ്ണു ഭവനിൽ സോമരാജൻ (55) എന്നിവരാണ് പോലീസ് പിടിയിലായത്.

ഇവരിൽ നിന്ന് 40 പൊതി കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ ഷാഹിദ സമാനമായ മറ്റു കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

ഇതുകൂടാതെ തമിഴ്‌നാട്ടിൽ നിന്ന് വന്ന കെ.എസ്.ആർ.ടി സി ബസിൽ കഞ്ചാവുമായി എത്തിയ തമിഴ്‌നാട് തഞ്ചാവൂർ തിരുവള്ളൂർ പൊളി ബാക്കും വൈഷ്ണവി നഗർ സ്വദേശി ദീപം രാജ് എന്ന 53 കാരനും പിടിയിലായി. ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയ്ക്കിടെ എക്സൈസ് വകുപ്പിന്റെ വലയിലാണ് ഇയാൾ അകപ്പെട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :