1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Cricketer Harbhajan Singh May Join Congress ?

രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി ഹർഭജൻ രംഗത്ത്

ഇനി രാഷ്‌ട്രീയത്തിലേക്കോ ?; ഹർഭജൻ നിലപാട് വ്യക്തമാക്കി

Harbhajan Singh
രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. ട്വിറ്ററിലൂടെയാണ് ഭാജി രാഷ്ട്രീയ പ്രവേശന വാർത്തകൾ നിഷേധിച്ചു രംഗത്തെത്തിയത്.

വരാന്‍ പോകുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ജലന്തറിലെ കോൺഗ്രസ് സ്‌ഥാനാർഥിയായി ഹർഭജൻ രംഗത്തെത്തിയേക്കുമെന്ന് ഇന്ത്യ ടുഡോ ചാനൽ റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെ ഈ വാര്‍ത്തയ്‌ക്ക് അതീവ പ്രാധാന്യമാണ് ലഭിച്ചത്.

ഹർഭജൻ സിംഗ് രാഷ്‌ട്രീയത്തിലിറങ്ങാന്‍ ഒരുങ്ങുന്നുവെന്നും അദ്ദേഹം കോൺഗ്രസ് നേതാക്കളുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്നുമായിരുന്നു റിപ്പോര്‍ട്ട്.
About Writer
jibin
അടുത്ത ലേഖനം
അക്രമിയുടെ ആക്രമണം ചെറുതല്ല; ക്വിറ്റോവ ഉടന്‍ കോര്‍ട്ടിലെത്തില്ല - കാരണം ഇതാണ്