കൊവിഡ് 19 നെ തുടർന്ന് രാജ്യം നിശ്ചലമായിട്ട് ഒരു മാസമാകുന്നു. രണ്ടാം ഘട്ട ലോക്ക്ഡൗൺ മെയ് മൂന്നിന് അവസാനിക്കുന്നതോടുകൂടെ സാഹചര്യങ്ങൾ പഴയപടിയാകുമെന്നുള്ള ആശ്വാസത്തിലാണ് ജനം. എന്നാൽ, ആശ്വസിക്കാൻ വരട്ടെ. ജൂലൈ അവസാനത്തോടെയോ അല്ലെങ്കില്‍ ഓഗസ്റ്റിലോ ഇന്ത്യയില്‍ ഒരു രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തിന്‍റെ സാധ്യതയുണ്ടെന്ന് ശാസ്ത്രലോകം പറയുന്നു. ഇപ്പോള്‍ ദിസവേന കൂടി വരുന്ന കൊവിഡ് കേസുകള്‍ പതിയെ കുറഞ്ഞു തുടങ്ങും. ഇതിന് ശേഷം പെട്ടെന്ന് കേസുകളില്‍ ഒരു വര്‍ധനയുണ്ടാകാന്‍...