1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. CM Press meet updates

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൊവിഡ്, 15 പേർ രോഗമുക്തി നേടി

കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗം ബാധിച്ച 3 പേരും കാസർകോടുകാരാണ്. സമ്പർക്കം മൂലമാണ് 3 പേർക്കും രോഗം ബാധിച്ചത്. അതേസമയം സംസ്ഥനത്ത് ചികിത്സയിൽ കഴിയുന്ന 15 പേരുടെ അസുഖം ഇന്ന് ഭേദപ്പെട്ടു. ഇതുവരെ 450 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 116 പേർ ചികിത്സയിലാണ്.
 
സംസ്ഥാനത്ത് നിലവിൽ 21,725 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 21,241 പേർ വീടുകളിലും 452 പേർ ആശുപത്രികളിലുമാണ്. 144 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 21,941 സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചപ്പോൾ 21,830 എണ്ണത്തിൻറ്റെ ഫലം നെഗറ്റീവായി.
അടുത്ത ലേഖനം
സ്പ്രിംഗ്‌ളർ കരാറിൽ ഹൈക്കോടതിക്ക് അതൃപ്‌തി, ഉപാധികളോടെ വിവരശേഖരണം തുടരാൻ അനുമതി