കൊവിഡ് 19; ആരാണ് കൂടുതൽ പണം നൽകിയത്? വിജയ്-രജനീകാന്ത് ആരാധകര്‍ ഏറ്റുമുട്ടി: ഒരാൾ കൊല്ലപ്പെട്ടു

അനു മുരളി| Last Updated: വെള്ളി, 24 ഏപ്രില്‍ 2020 (19:13 IST)
കൊവിഡ് 19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിലും താരാരാധന മൂത്ത് അടിപിടി കൂടി ചെന്നൈയിൽ ഒരാൾ കൊല്ലപ്പെട്ടു. ദുരിതാശ്വാസ നിധിയിലേക്ക് ആരാണ് കൂടുതല്‍ പണം സംഭാവന ചെയ്തതെന്ന് ചോദിച്ചായിരുന്നു തർക്കം. തമിഴ് സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, വിജയ് എന്നിവരുടെ ആരാധകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.

വിജയ് ആരാധകനായ യുവരാജ് എന്നയാളാണ് മരിച്ചത്. ഇയാളെ ആക്രമിച്ച എ ദിനേഷ് ബാബു എന്ന രജനീകാന്ത് ആരാധകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ മാരക്കാണത്താണ് സംഭവം. കൊവിഡ് ദുരിതാശ്വാസനിധിയിലേക്ക് ആരാണ് കൂടുതൽ പണം നൽകിയതെന്ന തർക്കം ഒടുവിൽ അടിപിടിയിലേക്കും കൊലപാതകത്തിലേക്കും നയിക്കുകയായിരുന്നു. വിജയ് ആണ് കൂടുതൽ പണം നൽകിയതെന്നും വിജയ് ആരാധകനും അല്ല, രജനികാന്ത് ആണെന്ന് രജനികാന്ത് ആരാധകനും വാദിച്ചു. സംഭവത്തിൽ ദൃക്സാക്ഷികളുമുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :