രാജ്യത്ത് 24 മണിക്കൂറിനിടെ 1,752 പുതിയ കൊവിഡ് കേസുകൾ, രോഗബാധിതരുടെ എണ്ണം 23,452 ആയി

അഭിറാം മനോഹർ| Last Modified വെള്ളി, 24 ഏപ്രില്‍ 2020 (19:00 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,752 പുതിയ കൊവിഡ് 19 കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം. കഴിഞ്ഞ 34 മണിക്കൂറിനിടെ 37 പേർക്കാണ് ജീവൻ നഷ്ടമായത്. ഇന്ന് ആയിരത്തിലേറെ കേസുകൾ സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 23,452 ആയി ഉയർന്നു. ഇതിൽ 17,915 പേർ ചികിത്സയിലാണ്. 4,813 പേര്‍ രോഗമുക്തി നേടി. 724 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായത്.

കഴിഞ്ഞ 28 ദിവസങ്ങളായി 15 ജില്ലകളില്‍നിന്ന് ഒരു പോസിറ്റീവ് കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് വക്താവ് ലവ് അഗര്‍വാള്‍ പറഞ്ഞു.കൂടാതെ എണ്‍പതിലധികം ജില്ലകളില്‍ പതിനാലുദിവസമായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :