തക്കാളിപ്പെട്ടിയിൽ കേരളത്തിലേക്ക് ഒളിച്ചു കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ

ആര്യങ്കാവ്| സുബിന്‍ ജോഷി| Last Modified വെള്ളി, 24 ഏപ്രില്‍ 2020 (17:59 IST)
തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി ലോറിയിലെ തക്കാളിപ്പെട്ടിയിൽ കയറി ഒളിച്ചു കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മീൻ ലോറിയിൽ വച്ചിരുന്ന തക്കാളിപ്പെട്ടികൾക്കിടയിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ.

പല മാർഗ്ഗങ്ങളിലൂടെ അതിർത്തി ഒളിച്ചു കടക്കാൻ
ശ്രമിക്കുന്നുണ്ട് എന്നറിഞ്ഞ പൊലീസ് വാഹന പരിശോധന ഊര്‍ജ്ജിതമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ആര്യങ്കാവ് പൊലീസ് നാലുപേരെ പിടികൂടിയിരുന്നു. അതിർത്തി പ്രദേശമായ തെങ്കാശിയിലെ പുളിയൻകുട്ടിയിൽ 30ഓളം പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊലീസ് പരിശോധന കർക്കശമാക്കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :