അമിത് ഷായുടെ മണ്ഡലത്തിൽ മലിനജലം കുടിച്ച് രണ്ട് കുട്ടികൾ മരിച്ചു; നിരവധി പേർ ചികിത്സയിൽ

ചികിത്സതേടിയവരിൽ അൻപതോളം പേർക്ക് ടൈഫോയ്‌ഡ് സ്ഥിരീകരിച്ചിട്ടുണ്ട്

Gujarat, Amit Shah, Contaminated water, Typhoid outbreak, Indore
രേണുക വേണു| Last Modified ചൊവ്വ, 6 ജനുവരി 2026 (11:30 IST)

രാജ്യത്ത് മലിനജല ദുരന്തം ആവർത്തിക്കപ്പെടുന്നു. ഗുജറാത്തിൽ കേന്ദ്ര മന്ത്രി അമിത് ഷായുടെ മണ്ഡലമായ ഗാന്ധിനഗറിലാണ് സംഭവം. മലിന ജലം കുടിച്ച രണ്ട് കുട്ടികളാണ് പ്രദേശത്ത് മരണപ്പെട്ടത്. സെക്ടർ 24, 28 മേഖലകളിലും ആദിവാഡ മേഖലയിലുമാണ് കുടിവെള്ളക്കുഴൽ പൊട്ടി മലിനജലം കലർന്നത്. 150ഓളം പേർ ദേഹസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയതായാണ് റിപ്പോർട്ട്‌.

ചികിത്സതേടിയവരിൽ അൻപതോളം പേർക്ക് ടൈഫോയ്‌ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളത്തിൽ ദുർഗന്ധം വമിക്കുകയും നിറം മാറുകയും ചെയ്തതോടെയാണ് പരാതിയുമായി പ്രദേശവാസികൾ രംഗത്തെത്തിയത്. ഒരാഴ്ചയോളമായി പ്രദേശത്ത് മലിനജലം പടർന്നിരുന്നു. പരാതിയുയർന്നതോടെ പൊട്ടിയ പൈപ്പ്ലൈൻ ഉടൻ നന്നാക്കാൻ സ്ഥലം എംപി കൂടിയായ അമിത് ഷാ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, ആരുടെയും നില ഗുരുതരമല്ലെന്ന് സിവിൽ ​ഹോസ്പിറ്റൽ മെഡിക്കൽ സുപ്രണ്ട് ഡോ. മിത പരിഖ് പറഞ്ഞു. അടുത്ത 15 ദിവസങ്ങളിൽ രോഗികളുടെ നിരക്ക് തുടരാൻ സാധ്യതയുണ്ടെന്നും, ആരോഗ്യ സംവിധാനങ്ങൾ രണ്ടാഴ്ച ജാഗ്രതയോടെ പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി.

ഇൻഡോറിൽ കഴിഞ്ഞ ദിവസമുണ്ടായ മലിനജല ദുരന്തത്തിൽ പിഞ്ഞുകുട്ടികൾ ഉൾപ്പെടെ 10 പേരാണ് മരിച്ചത്. കുടിവെള്ളത്തിൽ കക്കൂസ് മാലിന്യം കലർന്നതായിരുന്നു ദുരന്തത്തിലേക്ക് വഴിവെച്ചത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :