കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സുരക്ഷാ ഡ്യൂട്ടിക്ക് പോലീസുകാരന്‍ മദ്യപിച്ചെത്തി

വിമാനത്താവളത്തിലെ സുരക്ഷയ്ക്കാണ് സുരേഷിനെ നിയോഗിച്ചിരുന്നത്.

Amit Shah
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 22 ഓഗസ്റ്റ് 2025 (11:14 IST)
കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സുരക്ഷാ ഡ്യൂട്ടിക്ക് പോലീസുകാരന്‍ മദ്യപിച്ചെത്തി. അസിസ്റ്റന്റ് കമാന്‍ഡന്റ് സുരേഷ് ആണ് മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയത്. വിമാനത്താവളത്തിലെ സുരക്ഷയ്ക്കാണ് സുരേഷിനെ നിയോഗിച്ചിരുന്നത്. സംശയം തോന്നിയ മറ്റു ഉദ്യോഗസ്ഥര്‍ സുരേഷിനെ ചുമതലയില്‍ നിന്ന് മാറ്റി മെഡിക്കല്‍ പരിശോധന നടത്തുകയായിരുന്നു.

സംഭവം തെളിഞ്ഞതോടെ ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊച്ചിയില്‍ എത്തിയത്. ഇന്ന് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തും. സംസ്ഥാനതല നേതൃയോഗത്തില്‍ അമിത്ഷാ പങ്കെടുക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :