അനുബന്ധ വാര്‍ത്തകള്‍
- സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി.രാജ തുടരും
- ഡോക്ടർമാർ പറഞ്ഞിട്ടും ജയലളിതയുടെ ഹൃദയശസ്ത്രക്രിയ തടഞ്ഞു, മരണവിവരം മറച്ചുവെച്ചു : പ്രതിക്കൂട്ടിലാക്കി ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്
- രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 1542; ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്
- ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും കൂടുന്നു!
- ദീപാവലി ഭീഷണിയാകും, ആള്‍ക്കൂട്ടം രോഗവ്യാപനം വര്‍ധിപ്പിക്കും; അതീവ ജാഗ്രതയില്‍ രാജ്യം
കോണ്‍ഗ്രസ് അധ്യക്ഷന്‍ ആര്? തരൂരോ ഖാര്‍ഗെയോ ! അറിയാന്‍ മണിക്കൂറുകള്‍ മാത്രം
പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ ഇന്നറിയാം. രാവിലെ 10 മണി മുതല്‍ എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം ഫലം പ്രഖ്യാപിക്കും. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരുമാണ് മത്സരസ്ഥാനത്ത്.
വിവിധ പിസിസികളിലും ഭാരത് ജോഡോ യാത്ര വേദിയിലുമായി സജ്ജീകരിച്ച പോളിങ് ബൂത്തുകളില്‍ നിന്ന് ഇന്നലെയോടെ 68 ബാലറ്റ് പെട്ടികള്‍ സ്ട്രോംഗ് റൂമിലേക്ക് എത്തിച്ചിരുന്നു. രാവിലെ പത്ത് മണിയോടെ സ്ട്രോംഗ് റൂം തുറന്ന് ബാലറ്റ് പെട്ടികള്‍ പുറത്തെടുക്കും. ബാലറ്റ് പേപ്പറുകള്‍ കൂട്ടിക്കലര്‍ത്തിയ ശേഷമായിരിക്കും വോട്ടെണ്ണല്‍. ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്.