അഭിറാം മനോഹർ|
Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (15:01 IST)
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ വികെ ശശികല ഉൾപ്പടെ 4 പേർ കുറ്റക്കാരെന്ന് ജുഡീഷ്യൽ റിപ്പോർട്ട്. എയിംസ് മെഡിക്കൽ സംഘം 5 തവണ അപ്പോളോ സന്ദർശിചെങ്കിലും ജയലളിതയ്ക്ക് മതിയായ ചികിത്സ നൽകിയില്ല.
ജയലളിതയ്ക്ക് ആൻജിയോഗ്രാം ചെയ്യുനത് ശശികല തടഞ്ഞു. യുഎസിൽ നിന്നെത്തിയ ഡോ.സമീൻ ശർമ ജയലളിതയ്ക്ക് ഹൃദയശസ്ത്രക്രിയ നടത്താൻ ശുപാർശ ചെയ്തിരുന്നു. പക്ഷേ അതും നടന്നില്ല. 2016 ഡിസംബർ 5ന് രാത്രി 11:30ന്
ജയലളിത മരിച്ചതായാണ് അപ്പോളോ ആശുപത്രി അറിയിച്ചത്. എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ മരണം 2016 ഡിസംബർ 4ന് ഉച്ചകഴിഞ്ഞ് 3നും 3:30നും ഇടയിലായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
വി.കെ.ശശികല, ഡോ.കെ.എസ്.ശിവകുമാർ, അന്നത്തെ ആരോഗ്യ സെക്രട്ടറി ഡോ.െജ.രാധാകൃഷ്ണൻ, ആരോഗ്യമന്ത്രി സി.വിജയഭാസ്കർ എന്നിവർക്കെതിരെ അന്വേഷണത്തിനും കമ്മീഷൻ ശുപാർശ ചെയ്തു. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടാണ് സർക്കാർ ഇന്ന് നിയമസഭയിൽ വെച്ചത്.