സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2022 (08:12 IST)
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടമുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ടമഴയ്ക്കാണ് സാധ്യത.

അതേസമയം ആന്‍ഡമാന്‍ കടലിനു മുകളില്‍ നില്‍ക്കുന്ന ചക്രവാതചുഴി അടുത്ത 36 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറും. ഇതിന്റെ ഭാഗമായും അടുത്ത ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :