രാജ്യവ്യാപക അംഗത്വ ക്യാമ്പയിനുമായി സിജെപി, തുടർസമരങ്ങൾക്കായി കോർ കമ്മിറ്റി, സെപ്റ്റംബർ മുതൽ രാജ്യമാകെ ക്യാമ്പയിൻ
സംഘടനാ സംവിധാനം വിപുലമാക്കി തുടര്‍സമര പരിപാടികള്‍ക്കൊരുങ്ങി സിജെപി.
സംഘടനാ സംവിധാനം വിപുലമാക്കി തുടര്‍സമര പരിപാടികള്‍ക്കൊരുങ്ങി സിജെപി. നീറ്റ് വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ വിജയം കണ്ടതോടെ രാഷ്ട്രീയപാര്‍ട്ടിയായി സിജെപി മാറുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നെങ്കിലും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുന്ന ഗ്രൂപ്പായി മാറാനാണ് സിജെപിയുടെ തീരുമാനം. ഇതിനായി രാജ്യമെങ്ങുമുള്ള യുവാക്കളെയും പൊതുജനങ്ങളെയും കേള്‍ക്കാനായി ക്യാ ബോല്‍ത്തി പബ്ലിക് ക്യാമ്പയിന്‍ തുടങ്ങാന്‍ സിജെപി കോര്‍ കമ്മിറ്റി തീരുമാനിച്ചു.
സമ്മര്‍ദ്ദ ശക്തിയായി മാറാന്‍ ബലമുള്ള നേതൃത്വവും അംഗങ്ങളും ആവശ്യമാണ് എന്നതിനാല്‍ അംഗത്വ വിതരണം രാജ്യമാകെ നടത്തി അടിത്തറ ശക്തമാക്കാനാണ് സിജെപി തീരുമാനം. അഭിജീത് ദീപ്‌കെയുടെ സാംബാജി നഗറിലെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സെപ്റ്റംബറില്‍ പൊതുജനങ്ങളെ കേള്‍ക്കാനായി ക്യാ ബോല്‍തി പബ്ലിക് ക്യാമ്പയിന്‍ തുടങ്ങും. വെബ്‌സൈറ്റിലൂടെ അംഗത്വം വിതരണം ചെയ്യും. അഭിജീത് ദീപ്‌കെ കണ്‍വീനറായും സൗരവ് ദാസും അശുതോഷ് രംഗയും കോര്‍ കണ്‍വീനര്‍മാരുമായാണ് കമ്മിറ്റി.
The Cockroach Janta Party formally announces the names of its National Working Committee! pic.twitter.com/zMrXUNxW9U
— Cockroach Janta Party - CJP (@Cockroachisback) August 6, 2026
രാജ്യത്തെ 5 സോണുകളില്‍ സിജെപി ഇതിനകം ഉപസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. വിദ്യഭ്യാസ രംഗത്തെ സമഗ്രമായ പരിഷ്‌കരണം, തൊഴിലില്ലായ്മ അടക്കമുള്ള യുവാക്കളുടെ പ്രശ്‌നങ്ങള്‍ക്കാണ് മുന്‍ഗണന.ALSO READ: എന്റെ വിദ്യാഭ്യാസ രേഖകള്‍ പുറത്തുവിടാം, ചക്രവര്‍ത്തി ബിരുദം കാണിക്കുമോ: പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് സിജെപി സ്ഥാപകന്‍