അനുബന്ധ വാര്ത്തകള്
- മാറിനിന്ന സൂര്യയെ മുന്നിലേക്ക് നിർത്തി സ്വയം പിന്നിലേക്ക് മാറിനിന്ന് മോഹൻലാൽ, വീഡിയൊ സോഷ്യൽ മീഡിയയിൽ തരംഗം !
- കൈമുറിച്ച് ചോര സീമന്തരേഖയിൽ ചാർത്തി, കാമുകിയെ കഴുത്തുഞെരിച്ച് കൊന്നശേഷം 21കാരൻ ജീവനൊടുക്കി
- ചെന്നൈയിൽ അഞ്ചാമത് ഡോർണിയർ എയർക്രാഫ്റ്റ് സ്ക്വാഡ്രൺ കമ്മീഷൻ ചെയ്യാനൊരുങ്ങി ഇന്ത്യൻ നേവി
- പെരിങ്ങൽക്കുത്ത് അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു, ചലക്കുടിപ്പുഴയുടെ തീരങ്ങളിൽ ജാഗ്രതാ നിർദേശം
- ഷാംപുവും പെയിന്റും ഉപയോഗിച്ച് കൃത്രിമ പാൽ നിർമ്മാണം, ഫാക്ടറികൾ പൊലീസ് പൂട്ടിച്ചു
ചരിത്രമാകാൻ ചന്ദ്രയാൻ 2 കുതിച്ചുയർന്നു, ഒന്നാം ഘട്ടം വിജയകരം
ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യം ചന്ദ്രായാൻ 2 പറന്നുയർന്നു. ഉച്ചക്ക് 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നുമാണ് ചന്ദ്രയാൻ 2വിനെയും വഹിച്ചുകൊണ്ടുള്ള ജിഎസ്എൽവി മാർക്ക് 3 എംവൺ റോക്കറ്റ് പറന്നുയർന്നത്. വിക്ഷേപണത്തിന്റെ ഒന്നാം ഘട്ടം വിജയകരമെന്ന് ഐഎസ്ആർഒ ചെയർമാൻ വ്യക്തമാക്കി
വിക്ഷേപണം വൈകിയെങ്കിലും നേരത്തെ പ്രഖ്യാപിച്ചതുപോലെ തന്നെ സെപ്തംബർ ഏഴിന് ചന്ദ്രയാൻ 2 ചന്ദ്രന്റെ ഉപരിതലത്തിൽ ലാൻഡ് ചെയ്യുമെന്നാണ് ഐഎസ്ആർഒ വ്യക്തമാക്കിയിരിക്കുന്നത് ഒന്നാമ് ഘട്ടത്തിൽ. കൃത്യമായ പാതയിൽ തന്നെ ജിഎസ്എൽവി നീങ്ങി റൊക്കറ്റിലെ ദ്രവ ഇന്ധന ഘട്ടം പ്രവർത്തിച്ചു തുടങ്ങി. സ്ട്രാ[പോൺ റോക്കറ്റുകൾ വേർപെട്ടു.
റോക്കറ്റിലെ ക്രയോജെനിക് എഞ്ചിൻ പ്രവർത്തിച്ച സേഷമാണ് ആദ്യ ഭ്രമണ പഥത്തിൽചന്ദ്രയാൻ എത്തിയത്. ഇനി നിർണ്ണായക ഘട്ടങ്ങൾ കടന്നുവേണം ചന്ദ്രയാൻ 2 ലക്ഷ്യസ്ഥാനം കാണാൻ. ജൂലൈ 15ന് അർധരാത്രിയാണ് നേരത്തെ ചന്ദ്രയാൻ 2വിന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിക്ഷേപണം മാറ്റിവക്കുകയായിരുന്നു.