അനുബന്ധ വാര്ത്തകള്
- നാല് വർഷം നിരന്തരമായി പതിനാലുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ; മൊഴി രേഖപ്പെടുത്തിയ വനിതാ പൊലീസ് ബോധരഹിതയായി
- അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി, തല അയൽവീട്ടിൽ ഉപേക്ഷിച്ചു; മകൾ പൊലീസ് കസ്റ്റഡിയിൽ
- എട്ട് വയസുകാരിയെ അബോധാവസ്ഥയിൽ മാലിന്യക്കൂമ്പാരത്തിൽ നിന്നും കണ്ടെത്തി
- അഖിലും ശിവരഞ്ജിത്തും കോളേജിലേക്കെത്തിയത് ഒരേ ബൈക്കിൽ; കൂട്ടുകാരനെ കുത്തിയതെന്തിനെന്ന് പൊലീസ്, പൊട്ടിക്കരഞ്ഞ് ശിവരഞ്ജിത്
- ചെന്നൈയിൽ അഞ്ചാമത് ഡോർണിയർ എയർക്രാഫ്റ്റ് സ്ക്വാഡ്രൺ കമ്മീഷൻ ചെയ്യാനൊരുങ്ങി ഇന്ത്യൻ നേവി
കൈമുറിച്ച് ചോര സീമന്തരേഖയിൽ ചാർത്തി, കാമുകിയെ കഴുത്തുഞെരിച്ച് കൊന്നശേഷം 21കാരൻ ജീവനൊടുക്കി
കാല്യാൺ: കൈത്തണ്ട മുറിച്ച് ചോരകൊണ്ട് കാമുകിയുടെ സീമാന്ത രേഖയിൽ ചാർത്തിയ ശേഷം യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി 21കാരൻ ജീവനൊടുക്കി. മുംബൈയിലെ കല്യാണിലെ ഒരു ടൂറിസ്റ്റ് ഹോമിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
അരുൺഗുപ്ത എന്ന യുവാവാണ് പ്രതിഭ പ്രസാദ് എന്ന കാമുകിയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇരുവരും ഗസ്റ്റ്‌ഹൗസിൽ മുറിയെടൂക്കുന്നത്. പീന്നീട് ഇവർ മുറിക്ക് പുറത്തിറങ്ങിയിട്ടില്ല. ഇടക്ക് ഒരു തവണ വെള്ളം ആവശ്യപ്പെട്ടിരുന്നതായി ഗസ്റ്റ്‌ഹൗസ് അധികൃതർ പറയുന്നു.
രാത്രിയിൽ അത്താഴം കഴിക്കുന്നതിനായി ജീവനക്കാർ മുറിയുടെ വാതിലിൽ മുട്ടി എങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. ഇതോടെ ഗസ്റ്റ്‌ഹൗസ് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി റൂം തുറന്ന് പരിശോധിച്ചതോടെ പ്രതിഭയെ കട്ടിലിൽ മരിച്ച നിലയിലും അരുൺ ഗുപ്തയെ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലും കണ്ടെത്തുകയായിരുന്നു.
കൈമുറിച്ച് പ്രതിഭയുടെ നെറ്റിയിൽ ചാർത്തിയ ശേഷം ഇരുവരും ചേർന്ന് സെൽഫി എടുത്തിരുന്നു, ഇതിന് ശേഷമാകാം അരുൺ ഗുപ്ത കാമുകിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ നിഗമനം. അരുൺ കൈമുറിക്കാൻ ഉപയോഗിച്ച ബ്ലേഡ് മുറിയിൽനിന്നും കണ്ടെത്തിയിട്ടുണ്ട്