1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Case against twitter india map

ജമ്മുവും ലഡാക്കും ഇല്ല: ഇന്ത്യയുടെ ഭൂപടം വികൃതമാക്കി ചിത്രീകരിച്ച് ട്വിറ്റര്‍

Case
ജമ്മുവും ലഡാക്കും ഇല്ലാതെ ഇന്ത്യയുടെ ഭൂപടം വികൃതമാക്കി ചിത്രീകരിച്ച് ട്വിറ്റര്‍. ട്വിറ്ററിന്റെ ഓദ്യോഗിക പേജിലാണ് ഇത് കൊടുത്തിട്ടുള്ളത്. നേരത്തേ നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്ത് വിവാദം കെട്ടുപോകുന്നതിനും മുന്‍പാണ് പുതിയ നീക്കവുമായി ട്വിറ്റര്‍ രംഗത്തെത്തിയത്. ഭൂപടം പ്രസിദ്ധീകരിച്ചതിന് ട്വിറ്റര്‍ ഇന്ത്യ എംഡിക്കെതിരെ യുപി പൊലീസ് കേസെടുത്തു. വിവാദമായതിനു പിന്നാലെ ട്വിറ്റര്‍ ഭൂപടം നീക്കം ചെയ്തു.
 
നിലവില്‍ ഇടഞ്ഞു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്. ഇത് രണ്ടാമത്തെ തവണയാണ് ട്വീറ്റര്‍ ഭൂപടത്തില്‍ മാറ്റം വരുത്തി പ്രസിദ്ധീകരിക്കുന്നത്. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
രേഷ്മയ്ക്ക് ഒന്നിലധികം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍, നാല് സിം കാര്‍ഡ്; എപ്പോഴും ഓണ്‍ലൈനില്‍, ഭര്‍ത്താവ് ഫോണ്‍ എറിഞ്ഞുപൊട്ടിച്ചു