1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. bribery case 2 ED officers arrested

കൈക്കൂലി : രാജസ്ഥാനിൽ രണ്ടു ഇ.ഡി ഉദ്യോഗസ്ഥർ അറസ്റ്റിൽ

Bribe
ജയ്‌പൂർ: പതിനഞ്ചു ലക്ഷം രൂപാ കൈക്കൂലി വാങ്ങിയ സംഭവത്തിൽ രണ്ടു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഥവാ ഇ.ഡി ഉദ്യോഗസ്ഥർ അറസ്റ്റിലായി.വടക്കൻ ഇൻഫാൽ ഇ.ഡി ഉദ്യോഗസ്ഥനായ നവൽ കിഷോർ മീന, സഹായി ബാബുലാൽ മീന എന്നിവരാണ് അറസ്റ്റിലായത്.
 
രാജസ്ഥാൻ അഴിമതി വിരുദ്ധ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മണിപ്പൂരിലെ ചിട്ടിഫണ്ടുമായി ബന്ധപ്പെട്ട കേസ്  സംബന്ധിച്ചാണ് ഇടനിലക്കാരൻ മുഖേന ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി കറപ്‌ഷൻ ബയോരോ നടത്തിയ റെയ്ഡിനിടെയാണ് ഇവർ വലയിലായത്.
 
ആദ്യം ഇവർ ആവശ്യപ്പെട്ടത് 17 ലക്ഷം ആയിരുന്നെങ്കിലും പിന്നീട് അത് 15 ലക്ഷമായി കുറച്ചു. പിന്നീട് ഈ വിവരം പരാതിക്കാരൻ തന്നെ രാജസ്ഥാനെ അഴിമതി വിരുദ്ധ വിഭാഗത്തിനെ അറിയിക്കുകയായിരുന്നു.
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
തൃശൂരിൽ മൂന്നു പോക്സോ കേസുകളിലെ പ്രതികൾക്ക് കഠിനതടവ് ശിക്ഷ