കൈക്കൂലി : വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 19 ഒക്‌ടോബര്‍ 2023 (14:09 IST)
പാലക്കാട്: കൈക്കൂലി വാങ്ങിയ കുറ്റത്തിന് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിലായി. ഒന്ന്‌ വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് ബി.എം.കുമാറിനെയാണ് വിജിലൻസ് പിടികൂടിയത്.

കഴിഞ്ഞ സെപ്തംബർ 29 ന് കുരുത്തിതോട് സ്വദേശി നൽകിയ വസ്തുവിന്റെ തണ്ടപ്പേർ അനുവദിക്കുന്നതിനുള്ള അപേക്ഷയിൽ തീർപ്പു നടപടി എടുക്കുന്നതിനായാണ് കൈക്കൂലി വാങ്ങുന്നതിനിടെയാണ് കുമാർ പിടിയിലായത്. അപേക്ഷ ലഭിച്ചതോടെ ഈ മാസം പതിനൊന്നിന് വില്ലേജ് ഓഫീസറും ഫീൽഡ് അസിസ്റ്റന്റ് കുമാറും ചെന്ന് സ്ഥല പരിശോധന നടത്തിയ ശേഷം അന്ന് തന്നെ 500 രൂപ കൈക്കൂലിയും വാങ്ങി.

ഇതുകൂടാതെ സർട്ടിഫിക്കറ്റ് വാങ്ങാൻ വരുമ്പോൾ ആയിരം രൂപാ കൂടി വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ പരാതിക്കാരൻ പതിനാറിന് വില്ലേജ് ഓഫീസിൽ എത്തിയപ്പോൾ സർട്ടിഫിക്കറ്റ് തയ്യാറായില്ലെന്നും അടുത്ത ദിവസം ആയിരം രൂപയുമായി വരാനും പറഞ്ഞു. തുടർന്നാണ് സഹികെട്ട പരാതിക്കാരൻ വിവരം പാലക്കാട് വിജിലൻസ് ഡെപ്യൂട്ടി സൂപ്രണ്ട് ഷംസുദ്ദീനെ അറിയിച്ചത്. നിർദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം വൈകിട്ട് വില്ലേജ് ഓഫീസിൽ വച്ച് കുമാർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കൈയോടെ പിടികൂടുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :