അനുബന്ധ വാര്‍ത്തകള്‍
- എല്ലാം ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞ്: ഇഡി കോടതിയിൽ
- തുടർനടപടികളില്ല, ഇഡിക്കെതിരെയുള്ള നീക്കത്തിൽ നിന്നും പിന്മാറി ബാലാവകാശ കമ്മീഷൻ
- കുരുക്ക് മുറുകുന്നു, ഇഡിക്ക് പിന്നാലെ ബിനീഷിനെ കസ്റ്റഡിയിൽ കിട്ടണമെന്ന ആവശ്യവുമായി എൻസിബിയും
- ബിനീഷ് കോടിയേരിയുടെ കസ്റ്റഡി ഇന്ന് മൂന്ന് മണിക്ക് അവസാനിക്കും
- ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും, ഉച്ചയോടെ കോടതിയിൽ ഹാജരാക്കും
ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര സെൻട്രൻ ജയിലിലേക്ക്: 25 വരെ റിമാൻഡിൽ, ജാമ്യാപേക്ഷ 18ന് പരിഗണിക്കും
ലഹരിമരുന്ന് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌ത ബിനീഷ് കോടിയേരിയെ ബെംഗളൂരു പ്രത്യേക കോടതി 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ബിനീഷിനെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് മാറ്റും.
അതേസമയം ലഹരിമരുന്ന് കേസിൽ ബിനീഷിന്റെ ജാമ്യാപേക്ഷ ഈ മാസം 18ന് പരിഗണിക്കും. ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ എൻഫോഴ്സ്മെന്റ് ഒരാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കേസ് വിവരങ്ങൾ മാധ്യമങ്ങൾ നൽകുന്നത് തടയണമെന്നാവാശ്യപ്പെട്ട ബിനീഷിന്റെ പെറ്റീഷൻ കോടതി തള്ളി. കേസ് വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സാധാരണ നടപടിയാണെന്നും കോടതി വ്യക്തമാക്കി.
3 തവണയായി 14 ദിവസം തുടർച്ചയായി ഇഡി കസ്റ്റഡിയിലാണ് ബിനീഷ്.കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്ത് ഒക്ടോബർ 29നാണ് ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത്.