അർണബ് ഗോസ്വാമിയ്‌ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

അഭിറാം മനോഹർ| Last Modified ബുധന്‍, 11 നവം‌ബര്‍ 2020 (16:49 IST)
ആത്മഹത്യ പ്രേരണക്കേസിൽ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അർണബ് 50,000 രൂപ കെട്ടിവെയ്‌ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ഇന്ദിരാബാനര്‍ജിയും അടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

അർണബ് ഗോസ്വാമിക്ക് ജാമ്യം നിഷേധിച്ച ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി കടുത്ത വിമർശനമാണ് നടത്തിയത്. സര്‍ക്കാര്‍ വ്യക്തികളെ വേട്ടയാടുകയാണെങ്കില്‍ കോടതി വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാനുണ്ടാകുമെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പറഞ്ഞത്. പണം നൽകാനുണ്ടെന്ന കാരണത്താൽ മാത്രം ആത്മഹത്യ പ്രേരണകേസ് നിലനിൽക്കില്ലെന്നും കോടതി വാക്കാൻ നിരീക്ഷിച്ചു.

2018ല്‍ രജിസ്റ്റര്‍ ചെയ്ത ആത്മഹത്യ പ്രേരണക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്. ഈ കേസ് മഹാരാഷ്ട്ര പോലീസ് നേരത്തെ ക്ലോസ് ചെയ്‌തിരുന്നുവെങ്കിലുംആത്മഹത്യ ചെയ്ത അന്‍വയ് നായികിന്റെ ഭാര്യ വീണ്ടും നല്‍കിയ പരാതിയിൽ മുംബൈ പോലീസ് കേസന്വേഷണം പുനരാരംഭിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് അർണബിനെ കസ്റ്റഡിയിലെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :