ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും, ഉച്ചയോടെ കോടതിയിൽ ഹാജരാക്കും

അഭിറാം മനോഹർ| Last Modified ശനി, 7 നവം‌ബര്‍ 2020 (08:25 IST)
മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിരുന്ന ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയോടെ ബിനീഷിനെ ബെംഗളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കും. കേരളത്തിലെ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തിയ സാഹചര്യത്തിൽ
കസ്റ്റഡി കാലാവധി നീട്ടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടേക്കും എന്നാണ് സൂചന.

അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ രാത്രി വൈകിയും ചോദ്യം ചെയ്യൽ നീണ്ടത് ചൂണ്ടിക്കാട്ടി, ബിനീഷിനെ ഇഡി മാനസികമായി പീഡിപ്പിക്കുകയാണെന്ന് ബിനീഷിന്റെ അഭിഭാഷകർ കോടതിയിൽ ബോധിപ്പിക്കും. കേസിന്റെ ഭാഗമായി രണ്ടു ഘട്ടങ്ങളിലായി തുടർച്ചയായി 9 ദിവസമാണ് ബിനീഷിനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തത്. ബിനീഷിൻറെ വീട്ടിൽ 26 മണിക്കൂ‌ർ നീണ്ടുനില്ല റെയ്‌ഡിൽ അനൂപ് മുഹമ്മദിന്റെ ക്രഡിറ്റ് കാർഡ് ഇ‌ഡി കണ്ടെത്തിയിരുന്നു. ബിനീഷിൻ്റെ ബിനാമികളെന്നു കണ്ടെത്തിയവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസയച്ചിരുന്നുവെങ്കിലും ഇതുവരെ ആരും ഹാജരായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :