1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Bengaluru accident news

വിനോദ യാത്രികരുടെ വാഹനത്തിലേക്ക് മണല്‍ ലോറി ഇടിച്ചുകയറി: 13പേര്‍ക്ക് ദാരുണാന്ത്യം

Bengaluru
വിനോദ യാത്രികരുടെ വാഹനത്തിലേക്ക് മണല്‍ ലോറി ഇടിച്ചുകയറി 13പേര്‍ മരിച്ചു. മരിച്ചവരില്‍ 12പേര്‍ യാത്രികരും ഒരാള്‍ ഡ്രൈവറുമാണ്. ബെംഗളൂരു- പൂണെ ദേശീയ പാതയുടെ ഭാഗമായ ഹുബ്ബള്ളി-ധാര്‍വാഡ് ബൈപാസിലാണ് അപകടം ഉണ്ടായത്. 16പേരടങ്ങുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരുന്നു യാത്രികര്‍. മരണപ്പെട്ടവരില്‍ നാലുപേര്‍ ഡോക്ടര്‍മാരായിരുന്നു.
 
ദാവനഗെരെ സെന്റ് പോള്‍സ് കോണ്‍വെന്റിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് ഇവര്‍. മരണപ്പെട്ടവരില്‍ കര്‍ണാടക ബിജെപി മുന്‍ എംഎല്‍എ ഗുരുസിദ്ധനഗൗഡയുടെ മരുമകള്‍ ഡോ. വീണ പ്രകാശും ഉണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
അടുത്ത ലേഖനം
പതിനെട്ട് വയസിൽ താഴെയുള്ളവർക്ക് കൊവിഡ് വാക്സിൻ നൽകില്ലെന്ന് കേന്ദ്ര സർക്കാർ