അനുബന്ധ വാര്‍ത്തകള്‍
- ശശികലയെ ഒപ്പം നിർത്തണമെന്ന് അണ്ണാ ഡിഎംകെയോട് ആർഎസ്എസ് ഇവിടെ ചെലവാകില്ലെന്ന് എഡിഎംകെ
- ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
- ഒന്നര മാസങ്ങൾക്ക് മുൻപ് വിവാഹം: ഭർതൃവീട്ടിൽ യുവതി കഴുത്തറുത്ത് മരിച്ച നിലയിൽ
- തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വാക്സിനേഷന് നടക്കുന്നത് 11 കേന്ദ്രങ്ങളില്‍; വാക്സിനേഷന് കേന്ദ്രങ്ങളില്‍ ഫോട്ടോ, വിഡിയോഗ്രഫി അനുവദിക്കില്ല
- പുയിയ സ്വകാര്യനയം അംഗികരിച്ചില്ലെങ്കിലും ഫെബ്രുവരി എട്ടിന് അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ല: നിലപാട് അയച്ച് വാട്ട്സ് ആപ്പ്
കൊവിഡ് വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി
കൊവിഡ് വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. എന്നാല്‍ വാക്സിന് എടുത്താലും ജാഗ്രത തുടരണമെന്നും മന്ത്രി ഒരു മാധ്യമത്തോട് പറഞ്ഞു. അതേസമയം വാക്സിന് എടുത്തു കഴിഞ്ഞാല്‍ 30 മിനിറ്റ് ഒബ്സര്‍വേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് അവിടത്തെ ഉദ്യോഗസ്ഥന് ബോധവത്ക്കരണം നല്‍കും.
വാക്സിനേഷന് കേന്ദ്രത്തില്‍ ഡോക്ടറുടെ സേവനവും ലഭ്യമാക്കും. ചെറിയ ബുദ്ധിമുട്ടുണ്ടെങ്കില്‍ പോലും അത് പരിഹരിക്കും. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എഇഎഫ്ഐ കിറ്റ് ഉണ്ടാകും. ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ചെറുതും വലുതുമായ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ അത് പരിഹരിക്കാനുള്ള നടപടികള്‍ അപ്പോള്‍ തന്നെ സ്വീകരിക്കുന്നതാണ്. അതിനാലാണ് 30 മിനിറ്റ് നിരീക്ഷണം നിര്‍ബന്ധമാക്കുന്നത്.