ഒന്നര മാസങ്ങൾക്ക് മുൻപ് വിവാഹം: ഭർതൃവീട്ടിൽ യുവതി കഴുത്തറുത്ത് മരിച്ച നിലയിൽ

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 16 ജനുവരി 2021 (07:55 IST)
തിരുവനന്തപുരം: ഭർതൃവീട്ടിൽ യുവതി കഴുത്തറുത്ത് മരിച്ച നിലയിൽ. തിരുവനന്തപുരം കല്ലമ്പലത്തിന് സമീപം സുനിത ഭവനിൽ 24കാരിയായ ആതിരയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്, വെള്ളിയാഴ്ച രാവിലെ 11.45 ഓടെ വീട്ടിലെ ശുചിമുറിയിൽ ആതിരയെ കഴുത്തറുത്ത് മരിച്ച നിലയിൽ കൻടെത്തുകയായിരുന്നു. ആതിരയുടെ ഭർത്താവ് അരത് രാവിലെ എട്ട് മണിയ്ക്ക് അച്ഛനെയുംകൊണ്ട് ആശുപത്രിയിലേയ്ക്ക് പോയിരുന്നു. 10 മണിയോടെ ആതിരയെ കാണാൻ അമ്മ വീട്ടിലെത്തി എങ്കിലും വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തുടർന്ന് ശരത് എത്തി വീടിനുള്ളിൽ തിരഞ്ഞതോടെയാണ് ശുചുമുറി അകത്തുനിന്നും പൂട്ടിയതായി കണ്ടെത്തിയത്. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നതോടെ ആതിരയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒന്നര മാസം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :