ശശികലയെ ഒപ്പം നിർത്തണമെന്ന് അണ്ണാ ഡിഎംകെയോട് ആർഎസ്എസ് ഇവിടെ ചെലവാകില്ലെന്ന് എഡിഎംകെ

വെബ്ദുനിയ ലേഖകൻ| Last Updated: ശനി, 16 ജനുവരി 2021 (08:35 IST)
ചെന്നൈ: ഡിഎംകെയെ പരാജയപ്പെടുത്താൻ ശശികലയെ ഒപ്പം കൂട്ടണം എന്ന് അണ്ണാ ഡിഎംകെയ്ക്ക് നിർദേശം നൽകി ആർഎസ്എസ് അചാര്യൻ എസ് ഗുരുമൂർത്തി. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ സാനിധ്യത്തിലായിരുന്നു എസ് ഗുരുമൂർത്തിയുടെ പ്രതികരണം. 27ന് ജയിൽ മോചിതയാകാനിരിയ്ക്കെയാണ് ആർഎസ്എസ് ശശികലയെ പിന്തുണച്ച് രംഗത്തെത്തിയിരിയ്ക്കുന്നത്. എന്നാൽ നിർദേശത്തിനെതിരെ അണ്ണാ ഡിഎംകെ രംഗത്തെത്തി. ഗുരുമുർത്തി കിങ്‌ മേക്കറായും ചാണക്യനന്യും സ്വയം നടിയ്ക്കുകയാണെന്നും അത് തമിഴ്നാട്ടിൽ ചെലവാകില്ലെന്നുമായിരുന്നു അണ്ണാ ഡിഎംകെയുടെ പ്രതികരണം. ശശികലയെ അനുകൂലിയ്ക്കുന്ന പ്രതികരണങ്ങളിൽനിന്നും നേതാക്കൾ വിട്ടുനിൽക്കണം എന്ന് എഡിഎം‌കെ വക്താവും മന്ത്രിയുമായ ഡി ജയകുമാർ നിർദേശം നൽകിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :