തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ കൊവിഡ് വാക്സിനേഷന് ഉപയോഗിയ്ക്കാമെന്ന് കമ്മീഷൻ

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 16 ജനുവരി 2021 (08:51 IST)
ഡൽഹി; കൊവിഡ് വാക്സിനേഷന് തങ്ങളുടെപക്കലുള്ള വിവരങ്ങൾ ഉപയോഗിയ്ക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർകാരിന് അനുവാദം നൽകി. വാസ്കിനേഷന് വേണ്ടിയല്ലാതെ മറ്റൊന്നിനും വിവരം ഉപയോഗിയ്ക്കരുത് എന്ന കർശന നിബന്ധനയിലാണ് വിവരങ്ങൾ കൈമാറുന്നത്. വാക്സിനേഷൻ ഉപയോഗങ്ങൾക്ക് ശേഷം ഈ വിവരങ്ങൾ ആരോഗ്യവകുപ്പ് നീക്കം ചെയ്യണം എന്നും നിബന്ധനയിലുണ്ട്. ഒരു ബൂത്തിലെ 50 വയസ് കഴിഞ്ഞ വോട്ടർമാരുടെ വിവരങ്ങളാണ് കേന്ദ്ര ആരോഗ്യവകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. മുൻഗണന ക്രമത്തിലുള്ള വാക്സിൻ വിതരണത്തിനാണ് ഇത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :