അനുബന്ധ വാര്‍ത്തകള്‍
- 'രാഹുല്‍ ഗാന്ധിയേയും അരവിന്ദ് കെജരിവാളിനെയും പാക്കിസ്ഥാന് അനുകൂലിക്കുന്നു': അന്വേഷണം വേണമെന്ന് മോദി
- Arvind Kejriwal vs Modi: 75 കഴിഞ്ഞാല്‍ പിന്നെ മോദിയല്ലല്ലോ പ്രധാനമന്ത്രി, മോദിയെ മുന്നില്‍ നിര്‍ത്തുന്ന ബിജെപിയെ കുരുക്കി കേജ്രിവാളിന്റെ പ്രചാരണം
- നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്
- കേജ്രിവാളിനെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു, ജയിലിൽ രാമായണവും ഗീതയും വേണമെന്ന് കേജ്രിവാൾ
- കസ്റ്റഡിയിലായിരിക്കുമ്പോള്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ നടപ്പാക്കില്ല: കെജ്രിവാളിന്റെ ഉത്തരവിനെതിരെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തയച്ച് ബിജെപി
Arvind kejriwal: കേജ്രിവാൾ ഇന്ന് തിരികെ ജയിലിലേക്ക്, ജാമ്യം നീട്ടണമെന്ന ആവശ്യത്തിൽ കോടതിയുടെ തീരുമാനം നാളെ
മദ്യനയ അഴിമതിക്കേസില്‍ സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി ഇന്നലെ അവസാനിച്ചതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ഇന്ന് ജയിലിലേക്ക് മടങ്ങും.ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യകാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ആവശ്യം പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് 7 ദിവസത്തെ ഇടക്കാലജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജഡ്ജി കാവേരി ബവേജ ഉത്തരവ് ബുധനാഴ്ച്ചത്തേക്ക് മാറ്റിയിരുന്നു. ഇതോടെയാണ് കേജ്രിവാളിന്റെ ജയില്‍ മടക്കം ഏറെക്കുറെ ഉറപ്പായത്.
സുപ്രീം കോടതി ഇടക്കാല ജാമ്യം നീട്ടണമെന്നല്ല പകരം ആരോഗ്യപ്രശ്നങ്ങള്‍ പരിഗണിച്ച് പുതിയ ഇടക്കാല ജാമ്യത്തിനാണ് കേജ്രിവാള് അപേക്ഷിച്ചിരിക്കുന്നതെന്ന് വിചാരണക്കോടതി നിരീക്ഷിച്ചു. മാര്‍ച്ച് 21നായിരുന്നു ഇ ഡി കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്. മേയ് 10ന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങണമെന്നാണ് നിര്‍ദേശിച്ചിരുന്നത്.