സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 26 മാര്‍ച്ച് 2024 (15:30 IST)
കെജ്രിവാളിന്റെ ഉത്തരവിനെതിരെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തയച്ച് ബിജെപി. കസ്റ്റഡിയിലായിരിക്കുമ്പോള്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കാനുള്ള നിയമസാധുതയുടെ കാര്യത്തിലാണ് കത്ത്. ഇഡി കസ്റ്റഡിയില്‍ കഴിയുന്ന കെജ്രിവാള്‍ ഞായറാഴ്ചയാണ് ആദ്യ ഉത്തരവ് ജലവകുപ്പിന് നല്‍കിയത്. ഇന്ന് ആരോഗ്യ വകുപ്പിന് മറ്റൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുയാണ്.
മുഖ്യമന്ത്രിയുടെ ഒപ്പ് ഇല്ലാത്തതിനാല്‍ കെജ്രിവാളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ വ്യാജമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി മഞ്ജീന്ദര്‍ സിംഗ് സിര്‍സ എല്‍ജിക്ക് അയച്ച കത്തില്‍ പറഞ്ഞു. ഓഫീസ് ഉത്തരവുകളില്‍ ഓഫീസര്‍ ഓര്‍ഡര്‍ നമ്പറോ ഇഷ്യൂ ചെയ്ത തീയതിയോ ഇല്ലെന്ന് സിര്‍സ ആരോപിച്ചു. അതിനിടെ കേജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച പട്ടേല്‍ ചൗക്കില്‍ ഒത്തുകൂടിയ പഞ്ചാബ് മന്ത്രി ഹര്‍ജോത് സിംഗ് ബെയിന്‍സും സോമനാഥ് ഭാരതിയും ഉള്‍പ്പെടെ നിരവധി എഎപി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.