അനുബന്ധ വാര്‍ത്തകള്‍
- യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു, ഡൽഹിയിൽ നിന്നും പോയത് രണ്ട് ദിവസം മുൻപ്
- സ്വർണ്ണക്കടത്ത് രാജ്യത്തിന്റെ സമ്പത്തിനെ ബാധിക്കുന്ന പ്രശ്നം: മുൻകൂർ ജാമ്യം നിലനിൽക്കില്ലെന്ന് കേന്ദ്രസർക്കാർ
- ഡിപ്ലോമാറ്റിക് ബാഗേജ് വഴി കോടികൾ വരുന്ന സ്വർണക്കടത്ത്,തിരുവനന്തപുരം വിമാനത്താവളത്തിൻ വൻ സ്വർണവേട്ട
- ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ട്
- ടെസ്റ്റുകൾ മൂന്നിരട്ടിയാക്കി വർധിപ്പിയ്ക്കും, 500 കോച്ചുകൾ കൊവിഡ് വാർഡാക്കും; ഡൽഹിയിൽ കോവിഡ് പിടിച്ചുകെട്ടാൻ അമിത് ഷായുടെ പദ്ധതികൾ
സ്വർണ്ണക്കടത്ത് വിഷയത്തിൽ അമിത് ഷാ യോഗം വിളിച്ചു: അന്വേഷണം ഉന്നതരിലേക്കുമെന്ന് സൂചന
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹിയിൽ ഉന്നതതല യോഗം വിളിച്ചു.കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
സ്വർണ്ണക്കള്ളകടത്തുകേസിൽ അന്വേഷണം ഉന്നതരിലേക്കും നീളുന്നതിന്റെ സൂചനയാണ് യോഗത്തിൽ ലഭിച്ചത്.എന്‍.ഐ.എയുടെ അന്വേഷണ രീതികളിലുള്ള പ്രത്യേകതകളും യോഗം വിലയിരുത്തി. ഹൈദരാബാദിലെ എന്‍.ഐ.എയുടെ ദക്ഷിണ മേഖല ആസ്ഥാനത്തിന്റെ കേഴിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്.
നേരത്തെ കേസിന്റെ ഒരുഘട്ടത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് തന്നെ ഇടപെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറിയത്. ഇത്തരത്തിൽ ധനമന്ത്രി നിര്‍മല സീതാരാമനും വി. മുരളീധരനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അമിത് ഷായുടെ നേതൃത്വത്തിൽ ഇന്നലെ യോഗം ചേർന്നത്.