വെബ്ദുനിയ ലേഖകൻ|
Last Updated:
ഞായര്‍, 14 ജൂണ്‍ 2020 (17:10 IST)
ന്യൂഡല്‍ഹി: ഡൽഹിയിൽ കോവിഡ് ബാധ പിടിച്ചുകെട്ടാൻ കൂടുതൽ നടപടികൾ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിൽ പരിശോധന മൂന്നിരട്ടിയാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. ഡൽഹി സർക്കാരിനെ സഹായിക്കുന്നതിന് അഞ്ച് ഉദ്യോസ്ഥരെ നിയമിച്ചു. സ്വകാര്യ ആശുപത്രികളിൽ കറഞ്ഞ ചിലവിൽ ചികിത്സ ഉറപ്പാക്കും. ഡല്‍ഹിയിലെ കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ അമിത് ഷാ വിളിച്ച യോഗത്തിലാണ് തീരുമാനം
500 കോച്ചുകള്‍ കോവിഡ് വാര്‍ഡാക്കും മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് പുതിയ മാനദണ്ഡം പുറത്തിറക്കും. ഡല്‍ഹിയിലെ കൊവിഡ് ബാധിതരുടെ എണ്ണം നാല്‍പതിനായിരത്തോട് അടുക്കുകയും മരണസംഖ്യ 1,271 ആവുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രം പ്രത്യേക യോഗം ചേര്‍ന്നത്