ശ്രീനു എസ്|
Last Updated:
ശനി, 18 ജൂലൈ 2020 (12:12 IST)
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ബാങ്കുകളും ശനിയാഴ്ചകളില്‍ അവധിയായിരിക്കുമെന്ന് ചീഫ് സെക്രട്ടറി ഉത്തരവായി. നിലവില്‍ ബാങ്കുകള്‍ക്കുള്ള രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിലെ അവധികള്‍ക്ക് പുറമേയാണിത്.
പ്രവൃത്തിസമയങ്ങളില്‍ ആരോഗ്യ, സാമൂഹ്യ അകല മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ബാങ്ക് മാനേജര്‍മാര്‍ ശ്രദ്ധിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.