1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Alcohol abolition in PM's flight too

പ്രധാനമന്ത്രിയുടെ വിമാനത്തില്‍ ഇനി മദ്യം വിളമ്പില്ല

പ്രധാനമന്ത്രി
പ്രധാനമന്ത്രിയുടെ വിമാനത്തില്‍ ഇനി മദ്യം വിളമ്പില്ല. പ്രധാനമന്ത്രി വിദേശ രാഷ്ട്രങ്ങളിലേക്ക് പോകുമ്പോള്‍ സഞ്ചരിക്കുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യം വിളമ്പുന്നത് നിര്‍ത്താന്‍ നരേന്ദ്ര മോഡി നിര്‍ദ്ദേശം നല്‍കി. 
 
ഇതുസംബന്ധിച്ച് എയര്‍ ഇന്ത്യ ചെയര്‍മാന് പ്രധാനമന്ത്രിയുടെ ഓഫീസ് കത്തും നല്‍കി. ഈ മാസം 31-ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ജപ്പാനിലേക്കു പോകുമ്പോള്‍ മുതല്‍ ഇതു നടപ്പിലാകും.