അനുബന്ധ വാര്‍ത്തകള്‍
- ക്യൂബയിൽ 104 യാത്രക്കാരുമായി വിമാനം തകർന്നുവീണു
- ഫ്ലൈറ്റ് ക്യാൻസലായാലൊ വൈകിയാലൊ 20,000 രൂപ പിഴ; പാസഞ്ചേഴ്സ് ചാർട്ടർ നടപ്പിലാക്കാനൊരുങ്ങി വ്യോമയാന വകുപ്പ്
- യാത്രക്കാരന് ഇരുന്ന് യാത്ര ചെയ്യാന്‍ അവകാശമുണ്ട്; ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ യാത്രക്കാരെ നിര്‍ത്താന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്
- ഏഴ് ഒഎൻജിസി ജീവനക്കാരുമായി പോയ ഹെലികോപ്ടർ കാണാതായി; തീരസംരക്ഷണ മേഖല തെരച്ചിൽ ആരംഭിച്ചു
- സുരക്ഷാഭീഷണി; രാംനാഥ് കോവിന്ദിന്റെ മകളെ ജോലിയില്‍ നിന്ന് മാറ്റി നിയമിച്ചു !
ടിക്കറ്റ് ബുക്ക്‌ചെയ്‌തവരുടെ എണ്ണം കൂടി; എയർ ഇന്ത്യാ വിമാനം രണ്ട് യാത്രക്കാരെ പുറത്തുനിർത്തി
എയർ ഇന്ത്യാ വിമാനം രണ്ട് യാത്രക്കാരെ പുറത്തുനിർത്തി
ബുക്കുചെയ്‌ത രണ്ട് യാത്രക്കാരെ പുറത്തുനിർത്തി എയർ ഇന്ത്യ വിമാനം പറന്നു. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇന്നലെ ആയിരുന്നു സംഭവം. ടിക്കറ്റ് ബുക്ക്‌ചെയ്‌തവരുടെ എണ്ണം അനുവദനീയമായതിലും കൂടുതൽ ആയതിനെത്തുടർന്നായിരുന്നു 2 യാത്രക്കരെ ഒഴിവാക്കിയത്.
ലഭ്യമായ സീറ്റുകളെക്കാൾ കൂടുതൽ പേർക്ക് ടിക്കറ്റ് ബുക്കുചെയ്യാൻ അവസരം നൽകിയതാണ് ഇങ്ങനെ സംഭവിക്കാനിടയാക്കിയത്. വിമാനം ലഭിക്കാത്ത യാത്രക്കാർക്ക് വേണ്ടി മറ്റൊരു വിമാനത്തിൽ സൗകര്യം ഏർപ്പെടുത്തിക്കൊടുത്തു.
അപൂർവമായ സംഭവമാണിതെന്നും 2 യാത്രക്കാർക്ക് മാത്രമാണ് അസൗകര്യമുണ്ടായതെന്നും എയർഇന്ത്യ വക്താവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു. സംഭവം എയർ ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.