ക്യൂബയിൽ 104 യാത്രക്കാരുമായി വിമാനം തകർന്നുവീണു

104 യാത്രക്കാരുമായി വിമാനം തകർന്നുവീണു

ഹവാന| Rijisha M.| Last Modified ശനി, 19 മെയ് 2018 (17:04 IST)
ക്യൂബയിൽ 104 യാത്രക്കാരുമായി പറന്നുയർന്നയുടൻ വിമാനം തകർന്നു വീണു. ഹോസെ മാർട്ടി രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് സംഭവം. ബോയിങ് 737 വിമാനമാണ് തകർന്നത്.

ക്യൂബൻ നഗരമായ ഹോൾഗ്വിനിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. സാന്റിയാഗോ ഡേ ലാസ്‌വേഗാസ് നഗരത്തിന് സമീപത്തുള്ള കൃഷിയിടത്തിലാണ് വിമാനം തകർന്നു വീണത്. വീണതും വിമാനം പൊട്ടിത്തിറിച്ച് കത്തിയമർന്നു. അഗ്‌നിശമന സേനയെത്തിയതിന് ശേഷമാണ് തീയണച്ചത്.

സാങ്കേതികത്തകരാറുകൾ പതിവായതോടെ ക്യൂബാന തങ്ങളുടെ ഒട്ടേറെ വിമാനങ്ങൾ അടുത്തിടെ സർവീസിൽ നിന്നും നീക്കിയിരുന്നു. ഇവയ്‌ക്ക് പകരം മെക്‌സിക്കൻ കമ്പനിയായ ബ്ലൂ പനോരമ എയർലൈനിൽ നിന്ന് വാടകയ്‌ക്കെടുത്ത വിമാനങ്ങളിലൊന്നാണ് ദുരന്തത്തിപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :