അനുബന്ധ വാര്‍ത്തകള്‍
- മോദിയെ ഞാൻ പിന്തുണയ്ക്കുന്നതിന് മറ്റുള്ളവർക്കെന്താ പ്രശ്നം?: കൃഷ്ണകുമാര്‍
- സമാധാനപരമായ അധികാര കൈമാറ്റം വേണം, ട്രംപ് അനുകൂലികളുടെ കടന്നുകയറ്റത്തെ തള്ളി മോദി
- ഒരേസമയം രണ്ട് വാക്സിന് അനുമതി; ഇന്ത്യയ്ക്കും നരേന്ദ്രമോദിയ്കും അഭിനന്ദനങ്ങളുമായി ഡബ്ല്യുഎച്ച്ഒ
- ഗെയിൽ പൈപ്പ്ലൈൻ നാടിന് സമർപ്പിച്ചു; കേരളത്തിനും കർണാടകയ്ക്കും ഇന്ന് സുപ്രധാന ദിനമെന്ന് പ്രധാനമന്ത്രി
- കൊവിഡ് കാലത്ത് മോദിയുടെ ജനപ്രീതി ഉയർന്നു, ലോകനേതാക്കളിൽ മുന്നിൽ
വ്യോമസേനയ്ക്ക് 83 തേജസ് വിമാനങ്ങൾ കൂടി, 48,000 കോടി രൂപ അനുവദിച്ചു
തദ്ദേശ നിർമിത ലഘുപോർവിമാനമായ തേജസ് (ലൈറ്റ് കോംപാക്ട് എയർക്രാഫ്റ്റ്) വാങ്ങുന്നതിന് കേന്ദ്രമന്ത്രിസഭാസമിതി അനുമതി നൽകി. 48,000 കോടി രൂപയ്ക്കാണ് 83 തേജസ് വിമാനങ്ങൾ വാങ്ങുന്നത്.ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡുമായിട്ടാണ് കരാര്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷയ്ക്കായുള്ള മന്ത്രിസഭാ സമിതിയാണ് 83 തേജസ് വിമാനങ്ങള്‍ വാങ്ങുന്നതിന് അനുമതി നൽകിയത്. ഈ കരാര്‍ ഇന്ത്യന്‍ പ്രതിരോധ നിര്‍മാണ രംഗത്ത് സ്വാശ്രയത്ത്വത്തിന്റെ ഒരു ഗെയിം ചെയിഞ്ചർ ആയിരിക്കുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു. വരും വര്‍ഷങ്ങളില്‍ തേജസ് വ്യോമസേനയുടെ നട്ടെല്ലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 40 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിന് പുറമേയാണ് പ്രാദേശികമായി നിര്‍മിച്ച ജെറ്റുകള്‍ അടുത്ത ആറ് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ചേരാന്‍ ഒരുങ്ങുന്നത്.