1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Actor Sadashiv Amrapurkar passes away

ബോളിവുഡ് താരം സദാശിവ് അമ്രപൂര്‍കര്‍ അന്തരിച്ചു

സദാശിവ് അമ്രപൂര്‍കര്‍
ബോളിവുഡ് താരം സദാശിവ് അമ്രപൂര്‍കര്‍ (64) അന്തരിച്ചു, ശ്വാസകോശ അണുബാധയെ തുടര്‍ന്ന് മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം. സംസ്കാരം ജന്മനാടായ അഹമ്മദ് നഗറില്‍ നടത്തും. ഹിന്ദി, മറാത്തി സിനിമകളില്‍ സജീവമായിരുന്നു.
 
1980-90 കാലഘട്ടത്തില്‍ ഹിന്ദി സിനിമകളിലെ നിറസാന്നിധ്യമായിരുന്നു അമ്രപൂര്‍കര്‍. 1984ല്‍ അര്‍ധ് സത്യ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും സഡക് എന്ന സിനിമയിലെ അഭിനയത്തിന് 1991ല്‍ മികച്ച വില്ലനുള്ള അവാര്‍ഡും നേടി. ആംഖേന്‍, ഇഷ്ക്, കൂലി നമ്പര്‍ 1, ഗുപ്ത് തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. പിന്നീടാണ് മറാത്തി സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. 
 
2013ല്‍ ഇറങ്ങിയ ബോംബെ ടാക്കീസ് എന്ന സിനിമയിലാണ് ബോളിവുഡില്‍ ഒടുവില്‍ അഭിനയിച്ചത്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.