ശശി കപൂര്‍ ആശുപത്രിയില്‍

മുംബൈ| Last Modified തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (10:29 IST)
പ്രമുഖ ബോളിവുഡ് നടന്‍ ശശി കപൂര്‍ ആശുപത്രിയില്‍. നെഞ്ചില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ട അദ്ദേഹത്തെ കൊകിലാബെന്‍ ധീരുബായി അം‌ബാനി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

ഇപ്പോഴും ഐസിയുവില്‍ തുടരുന്ന അദ്ദേഹത്തിന് ആന്റിബയോട്ടിക്കുകള്‍ നല്‍കി വരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇപ്പോഴത്തെ നില ഗുരുതരമല്ലെന്ന് ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ റാം നരൈന്‍ അറിയിച്ചു.

കഴിഞ്ഞ കുറച്ച് വര്‍ഷമായി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന ശശി കപൂര്‍ അടുത്തിടെ ഒരു ബൈപാസ് സര്‍ജറിക്ക് വിധേയനായിരുന്നു. എഴുപത്തിആറുകാരനായ
കപൂര്‍ നൂറ്റി അറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ അവാര്‍ഡ് നേടിയ അദ്ദേഹത്തിന് 2010ല്‍ ഫിലിം ഫെയര്‍ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡും ലഭിച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :