മുംബൈ|
Last Updated:
ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (18:22 IST)
ബോളിവുഡ് താരം ജിയാ ഖാന് പിന്നാലെ മറ്റോരു ബോളിവുഡ് താരവും ജീവനൊടുക്കി.അടുത്തുതന്നെ റിലീസാകാന്‍ പോകുന്ന
'ദി ഹണ്ടഡ് ഹൗസ്' എന്ന ചിത്രത്തിലെ നായിക മോണാ ഖന്നയെന്നറിയപ്പെടുന്ന സയ്യം ഖന്നയാണ് തന്റെ ഫ്ലാറ്റില്‍ ഫാനില്‍ കെട്ടിതൂങ്ങി
ആത്മഹത്യ ചെയ്തത്.
ശനിയാഴ്‌ച രാത്രിയിലാണ് സംഭവം നടന്നത്. താരത്തിനൊപ്പം താമസിച്ചിരുന്ന സഹോദരി റിയ പച്ചക്കറി വാങ്ങാന്‍ ചന്തയിലേക്ക് അയച്ച ശേഷമാണ് താരം ജീവനൊടുക്കിയത്.
പച്ചക്കറി വാങ്ങാന്‍ പോയ റിയ തിരിച്ചുവന്നതിന് ശേഷം അര്‍ദ്ധരാത്രിയോളം ടെലിവിഷന്‍ കണ്ടിരിക്കുകയായിരുന്നു. ഈ സമയമെല്ലാം മോണയുടെ മുറിയില്‍ നിന്നും ഉച്ചത്തില്‍ പാട്ട് കേട്ടിരുന്നു. പാട്ട് ഓഫ് ചെയ്യാനായി റൂമിലെത്തിപ്പോള്‍ റിയ ഫാനില്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. റിയ വിവരം ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചു.
മോണ ഒരിക്കലും സ്വമനസ്സാലെ ആത്മഹത്യ ചെയ്യുകയില്ലെന്നും കാമുകന്‍ അതിലേക്ക് തള്ളിവിട്ടതായിരിക്കാമെന്നുമാണ് റിയ പറഞ്ഞു. മോണ കാമുകനെ വളരെയധികം സ്‌നേഹിച്ചിരുന്നു. എന്നാല്‍ അയാള്‍ അവഗണിക്കുകയായിരുന്നു. മരണമടയുന്നതിന് തൊട്ടുമുമ്പ് അവള്‍ അവനെ കാണാന്‍ പോയി തിരികെ വന്നത് നിരാശയോടെയായിരുന്നെന്ന് റിയ പറയുന്നു.മോണയുടെ ജി മെയില്‍ അക്കൗണ്ടില്‍ നിന്നും അവരുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതായി പോലീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.