അനുബന്ധ വാര്‍ത്തകള്‍
- രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ; ഡോളർ 73 കടന്നു
- തൃശൂർ ജില്ലയിൽ 11പേർക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്
- കലാഭവൻ മണിയുടെ മരണം: സംവിധായകൻ വിനയന്റെ മൊഴി സി ബി ഐ രേഖപ്പെടുത്തി
- ശബരിമല സ്ത്രീപ്രവേശനത്തിൽ സർക്കാർ പുനഃപരിശോധനാ ഹർജി നൽകില്ല, സുപ്രീം കോടതി വിധി വിട്ടുവീഴ്ചകളില്ലാതെ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി
- ബ്രൂവറികൾക്ക് അനുമതി നൽകിയ യു ഡി എഫ് മുഖ്യമന്ത്രിമാരെ പ്രതിക്കൂട്ടിൽ നിർത്താൻ പ്രതിപക്ഷ നേതാവ് തയ്യാറാണോ എന്ന് മുഖ്യമന്ത്രി
എ സിയിൽ നിന്നുമുള്ള വിഷം ശ്വസിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു
ചെന്നൈ: എയർ കണ്ടീഷ്നറിൽ നിന്നും വമിച്ച വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ മുന്നുപേർ മരിച്ചു. ചെന്നെയിലെ കൊയമ്പേട് തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. ഭാര്യയും ഭർത്താവും മകനുമാണ് വിഷപ്പുക ശ്വസിച്ച് മരിച്ചത്.
പകൽ ഏറെ നേരം കഴിഞ്ഞും ആരെയും വീടിനു പുറത്തേക്ക് കാണാതായതിനെ തുടർന്ന് അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. പിന്നീട് പൊലീസ് എത്തി വാതിൽ തകർത്ത അകത്ത് കയറിയപ്പോൾ മുന്നു പേരെയൂം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അപകടമുണ്ടായ പ്രദേശത്ത് രാത്രിയില്‍ വൈദ്യുത തടസ്സമുണ്ടായിരുന്നെന്നും അതിനാല്‍ വീട്ടിലെ ഇന്‍വെര്‍ട്ടര്‍ ഓണാക്കിയാണ് ഇവര്‍ കിടന്നതെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ രാത്രി വൈകി വൈദ്യുതി വന്നിരുന്നെങ്കിലും എസിയിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിഷവാതകം പുറന്തള്ളുകയായിരുന്നുവെന്നാണ് വിവരം