1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. 5 person dead in chennai- Suburban train

ചെന്നൈയിൽ സബർബൻ ട്രെയിനിൽ തൂങ്ങി യാത്ര ചെയ്‌ത 5 പേർ മരിച്ചു, 10 പേർക്ക് പരുക്ക്

ചെന്നൈയിൽ സബർബൻ ട്രെയിനിൽ തൂങ്ങി യാത്ര: 5 പേർ മരിച്ചു, 10 പേർക്ക് പരുക്ക്

സബർബൻ ട്രെയിൻ
സ്റ്റേഷനിലെ ഇരുമ്പുകളിൽ ഇടിച്ച് സബർബൻ ട്രെയിനിൽ തൂങ്ങി യാത്രചെയ്ത അഞ്ചു പേർ മരിച്ചു. പത്തു പേർക്കു പരുക്കേറ്റു. ചെന്നൈ ബീച്ച് – തിരുമൽപുർ ട്രെയിനിൽ സെന്റ് തോമസ് മൗണ്ട് സ്റ്റേഷനിൽ ഇന്നു രാവിലെയാണു സംഭവം നടന്നത്. 
 
കമ്പിയിൽ ഇടിച്ചതോടെ യാത്രക്കാർ താഴേക്കുവീണ് തലയ്ക്കു ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. രാവിലെ 8.30 ഓടെയാണു സംഭവം. യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് എൻജിൻ ‍ഡ്രൈവർ ട്രെയിൻ നിർത്തി. പരുക്കേറ്റവരിൽ ആറുപേരെ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിലും മറ്റുള്ളവരെ അടുത്തുള്ള മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു.
 
പ്ലാറ്റ്ഫോം നമ്പർ രണ്ടിലാണ് താംബരത്തുനിന്നുള്ള ട്രെയിൻ നിർത്തേണ്ടിയിരുന്നത്. എന്നാൽ ഇത് നാലിലേക്കു വിട്ടു. യാത്രക്കാരിലാർക്കും തന്നെ അവിടെ ഒരു ഭിത്തിയുള്ള വിവരം അറിയില്ലായിരുന്നു. ഇതാണ് അപകടത്തിലേക്കു നയിച്ചതെന്നാണു വിവരം.
അടുത്ത ലേഖനം
ആദ്യം മമ്മൂട്ടിയെ ചെളി വാരിയെറിഞ്ഞു, അദ്ദേഹം കൈകൊടുത്ത് വലുതാക്കിയവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു, ഇപ്പോൾ മോഹൻലാൽ?- ആഞ്ഞടിച്ച് മേജർ രവി